കൃഷ്ണഭഗവാന്റെ ജന്മാഷ്ടമി
----------------------------------------------------------------------------------------------------------------------------------------
ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണജയന്തി ; പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും അവതാരമായ കൃഷ്ണഭഗവാന്റെ ജന്മാഷ്ടമി
ലോകനന്മയ്ക്കായി മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ച ചിങ്ങത്തിലെ കറുത്ത പക്ഷത്തില്‍ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസം. ലോകത്ത് അധര്‍മ്മം കൂടുകയും ദുഷ്ട ജനങ്ങളുടെ ഭാരം ഭൂമീദേവിക്ക് അസഹ്യമാവുകയും ചെയ്തപ്പോള്‍ ധര്‍മ്മ സംരക്ഷണത്തിനും ലോകനന്മയ്ക്കുമായി ശ്രീകൃഷ്ണാവതാരം
മഹാവിഷ്ണുവിന്റെ പൂര്‍ണ്ണ അവതാരമാണ് ശ്രീകൃഷ്ണന്‍. പൂര്‍ണ്ണമായ മറ്റൊരു അവതാരമാണ് ശ്രീരാമനും. മത്സ്യം, കൂര്‍മ്മം, വരാഹം, പരശുരാമന്‍ എന്നിവയെല്ലാം അംശ അവതാരങ്ങള്‍. ഒരു ചെറിയ ചൈതന്യം സ്വീകരിച്ച് ഭൂമിയില്‍ വന്നു, കര്‍മ്മം അനുഷ്ഠിച്ച് അവ തിരിച്ചുപോയി.
ജനിക്കുകയും മനുഷ്യനെപ്പോലെ ജീവിക്കുകയും മരിക്കുകയും ചെയ്ത അവതാരങ്ങളാണ് ശ്രീരാമനും ശ്രീകൃഷ്ണനും. വിഷ്ണു പൂര്‍ണ്ണ ചൈതന്യരൂപിയായി നേരിട്ട് ഭൂമിയില്‍ അവതരിച്ചത് ശ്രീകൃഷ്ണനായാണ് . ശ്രീകൃഷ്ണ ജയന്തിയാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസം.
ഉദ്ദേശ്യം 5228 വര്‍ഷം മുമ്പ് വിശ്വവസു വര്‍ഷത്തില്‍ ശ്രീകൃഷ്ണ ജനനം എന്ന് വിശ്വാസം. ശ്രാവണ മാസത്തിലെ വെളുത്തപക്ഷം തുടങ്ങി എട്ടാം ദിവസം(അഷ്ടമി ) രോഹിണി നക്ഷത്രത്തില്‍. !!ശ്രാവണ പൂര്‍ണിമയ്ക്ക് ശേഷമുള്ള അഷ്ടമിനാള്‍ മഹാവിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമായിരുന്നത്കൊണ്ട് ശ്രീകൃഷ്ണന്റെ ജന്മദിവസം ജന്മാഷ്ടമിയായി അറിയപ്പെടുന്നു. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി എന്നും ഈ ദിവസത്തിന് പേരുണ്ട്. എന്നാല്‍ എല്ലാ തവണയും ഈ അഷ്ടമിക്ക് രോഹിണി നക്ഷത്രം വന്നുകൊള്ളണമെന്നില്ല.
ചിലപ്പോള്‍ അടുത്തമാസം അഷ്ടമിക്കാവും രോഹിണി നക്ഷത്രം ചേര്‍ന്ന് വരിക. ഇതിനെ കാലാഷ്ടമി എന്നാണ് പറയാറ്. ഭാദ്രപാദ മാസത്തിലെ കറുത്ത പക്ഷമാണ് ശ്രാവണമാസമെന്ന് അറിയപ്പെടുന്നത് എന്നുമൊരു പക്ഷമുണ്ട്.
ജാതകത്തില്‍ ബുധന്‍ എവിടെ നില്‍ക്കുന്നു എന്നനുസരിച്ചാണ് ഒരു വ്യക്തിശ്രീകൃഷ്ണനെ കുറിച്ച് ചിന്തിക്കുകയെന്ന് ജ്യോതിഷികള്‍. അതുകൊണ്ട് ബുധന്‍ മഹാവിഷ്ണുവിന്റെ ദിവസമായ വ്യാഴം എന്നിവ കൃഷ്ണ പ്രാധാന്യമുള്ള ദിവസങ്ങള്‍ തന്നെ എല്ലാ മാസത്തെയും രോഹിണി നക്ഷത്രം, അഷ്ടമി തിഥി, പൗര്‍ണ്ണമി എന്നിവയും കൃഷ്ണപ്രാധാന്യമുള്ളവ.
യുഗങ്ങള്‍ നാല്. കൃത, ത്രേതാ, ദ്വാപര, കലി . ഇതില്‍ ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്റെ ജനനം .
ശിവരാത്രി പോലെ അഷ്ടമിരോഹിണി ദിവസവും രാത്രി മുഴുവന്‍ ഉറക്കമിളച്ചു ഈശ്വരഭജനവുമായി കഴിയുന്നത് കൃഷ്ണപ്രീതിയ്ക്ക് ഉത്തമം.
അര്‍ദ്ധരാത്രി പാല്‍പ്പായസമുണ്ടാക്കി വീടിന്റെ പിന്‍ഭാഗത്ത് വയ്ക്കുന്നു. അരിപ്പൊടി കലക്കി വീട്ടുമുറ്റം മുതല്‍ പായസംവച്ചിരിക്കുന്നിടം വരെ ഉണ്ണിക്കണ്ണന്റെ കാലടികള്‍ വരച്ചു വയ്ക്കുന്ന പതിവ് കേരളത്തില്‍ പലയിടത്തും ഇപ്പോഴുമുണ്ട്. ഉണ്ണിക്കൃഷ്ണന്‍ രാത്രിയില്‍ വന്ന് ഈ പാല്‍പ്പായസം കുടിക്കുമെന്ന് വിശ്വാസം.
ജന്മാഷ്ടമി ആഘോഷങ്ങളില്‍ പ്രധാനമാണ് ഉറിയടി. ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയ കുട്ടി ഉറിയില്‍തൂങ്ങിയാടുന്ന വെണ്ണക്കുടം ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. ഉറിയുടെ ചരട് കാഴ്ചക്കാരില്‍ ഒരാള്‍ വലിച്ചുകൊണ്ടിരിക്കും. കാണികളില്‍ കൗതുകവും ആവേശവും ഉണര്‍ത്തുന്നതാണ് ഈ മത്സരം.
കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും അഷ്ടമിരോഹിണി ദിനം പ്രധാനമാണ്. ഗുരുവായൂര്‍, അമ്പലപ്പുഴ, രവിപുരം, നെയ്യാറ്റിന്‍കര, തമ്പലക്കാട്, തൃച്ചംബരം,ഉഡുപ്പി,മലയിങ്കീഴല്ലപ്പുഴതിരുവന്‍പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ചിന്ത്രമംഗലം,ഏവൂര്‍,തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മമ്പുള്ളി, കൊടുന്തറ തുടങ്ങി അനേകം ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക ആരാധനകളോടെ ശ്രീകൃഷ്ണ ജയന്തി കൊണ്ടാടുന്നു.
അഷ്ടമിരോഹിണി വ്രതം
------------------------------------------------------------------------------------------------------------------------------------------
അഷ്ടമിരോഹിണി ദിവസം വ്രതാനുഷ്ഠാനങ്ങളോടെ കഴിയുകയും അര്‍ദ്ധരാത്രിവരെ ശ്രീകൃഷ്ണ ജപ്പാങ്ങളുമായി കഴിഞ്ഞു കൂടുകയും ചെയ്യണം എന്നാണ് ആചാര്യ വിധി. കന്മഷങ്ങള്‍ കളയാനും ഐശ്വര്യം കടന്നുവരുവാനുമാണ് അഷ്ടമിരോഹിണി വ്രതം അനുഷ്ഠിക്കുന്നത്.ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ വ്രതം എടുക്കാം. പക്ഷെ, അതിരാവിലെയുള്ള കുളി, ഭക്ഷണത്തിലുള്ള നിയന്ത്രണം എന്നിവ പാലിച്ചേ മതിയാവൂ.
അഷ്ടമിയും രോഹിണിയും ഒരുമിച്ചു വരുന്ന ദിവസങ്ങള്‍ വിവിധ വര്‍ഷങ്ങളില്‍ ചുരുക്കമായേ ഉണ്ടാകാറുള്ളു. അപ്പോള്‍ അഷ്ടമിയെയാണ് ശ്രീകൃഷ്ണ ജയന്തിയായി കണക്കാക്കാറുള്ളത്. ഇതിനെ ജന്മാഷ്ടമി എന്നും വിളിക്കാറുണ്ട്.സപ്തമിയുടെ അന്ന് സൂര്യാസ്തമയം മുതല്‍ വേണം വ്രതം തുടങ്ങാന്‍. മത്സ്യ മാംസാദികള്‍ വെടിയുകയും ബ്രഹ്മചര്യം പാലിക്കുകയും ലഘുഭക്ഷണം പാലിക്കുകയും വേണം.
പിറ്റേന്ന് ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തി തീര്‍ത്ഥപാനത്തോടെ വ്രതം അവസാനിപ്പിക്കാം. വ്രത ദിവസങ്ങളില്‍ രണ്ട് നേരം ക്ഷേത്ര ദര്‍ശനം വേണം. വൈഷ്ണവ മന്ത്രവും വിഷ്ണു സഹസ്രനാമവും ജപിക്കാവുന്നതാണ്.
ഓം നമോ ഭാഗവതേ വാസുദേവായ എന്ന 12 അക്ഷരങ്ങളുള്ള മന്ത്രമാണ് അഷ്ടമിരോഹിണി വ്രതത്തിന് ജപിക്കേണ്ടത്. ഇതിന് വെറും വാചാര്‍ത്ഥം മാത്രമല്ല അതീവ ഗൂഢമായ വേദാന്ത ദര്‍ശനങ്ങളും ഉണ്ട് എന്നാണ് അറിവുള്ളവര്‍ പറയുന്നത്.
അഷ്ടമി രോഹിണി ദിവസം ഭാഗവത പാരായണം ചെയ്യുന്നതും നല്ലതാണ്. ഏറ്റവും ശക്തമായ പാപങ്ങളുടെ പിടിയില്‍ നിന്നു പോലും ഇതുമൂലം മോചനമുണ്ടാവുമത്രേ. അഷ്ടമിരോഹിണി വ്രതം ജാതകത്തില്‍ വ്യാഴം പ്രതികൂലമായി നില്‍ക്കുന്നവര്‍ക്കും വ്യാഴ ബുധ ദശകളില്‍ കഴിയുന്നവര്‍ക്കും വളരെയേറെ ഗുണം ചെയ്യുമെന്നും ജ്യോതിഷം.
--
Thanks & Regards
SHYJITH M
No comments:
Post a Comment