കുട്ടികളുടെ കരച്ചില്‍ മല്‍സരം!!!
എല്ലാ വര്‍ഷവും ജപ്പാനിലെ സാന്‍സോജിയമ്പലത്തില്‍ നാകിസുമേയുല്‍സവം കൊണ്ടാടാറുണ്ട്. കുട്ടികളുടെ കരച്ചില്‍ മല്‍സരം എന്ന് ഏതാണ്ട് അതിനെ മലയാളീകരിക്കാം. മുന്‍വര്‍ഷം ജനിച്ച കുട്ടികളെ രണ്ട് സുമോ ഗുസ്തിക്കാര്‍ മുഖാമുഖം നിന്ന് കൈകളിലെടുക്കും. ഗുസ്തിക്കാരുടെ രൂപം കണ്ടാല്‍ കരച്ചില്‍ വരാത്ത കുട്ടികളെ മുഖംമൂടിയിട്ട് പേടിപ്പിക്കാന്‍ റഫറിയുമുണ്ട്. കുട്ടികരച്ചിലിന്റെ പതിനെട്ടാം പടികയറ്റം അന്ന് സാന്‍സോജിയമ്പലത്തിലുമുണ്ടാവുമെന്ന് സാരം. നാകിസുമേയുല്‍സവത്തില്‍ കുട്ടികളെ സുമോ ഗുസ്തിക്കാരുടെ കൈയ്യില്‍ കൊടുക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. കുട്ടികള്‍ എത്രയുച്ചത്തില്‍ കരയുന്നുവോ അത്രയും അളവില്‍ ദൈവാനുഗ്രഹമുണ്ടാവുമത്രെ. സുമോ ഗുസ്തിക്കാരുടെ കൈയ്യില്‍ നിന്ന് ഏത് കുട്ടിയാണോ ആദ്യം കരയുന്നത് അവന്‍ (ള്‍) ജേതാവാകും. രണ്ട് കുട്ടികളും ഒരേ സമയം കരഞ്ഞാല്‍ ഏറ്റവും ഒച്ചയില്‍ തൊള്ള തുറക്കുന്ന കുട്ടിക്കാകും സമ്മാനം. 400 വര്‍ഷത്തെ വലിയ പാരമ്പര്യമുണ്ട് നാകിസുമേയുല്‍സവത്തിന്. ഈ വര്‍ഷം ഏപ്രില്‍ അവസാനവാരം നടന്ന നാകിസുമേയുല്‍സവത്തില്‍ 80 കുട്ടികള്‍ നിലവിളിശബ്ദമിട്ടു. എത്ര മനോഹരമായ ആചാരങ്ങള്‍. അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.--
Thanks & Regards
Shyjith M
No comments:
Post a Comment