Search This Blog

Sunday 25 September 2011

ഔഷധ വിഷം! ഉമ്മം...























ഉമ്മം എന്നറിയപ്പെടുന്ന ഉമ്മത്ത് ഭാരതം മുഴുവൻ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌. സംസ്കൃതത്തിൽ ഇതിന്റെ പേര്‌‌ ധുർധുരം എന്നാണ്‌. പൂക്കളെ അടിസ്ഥാനമാക്കി പലതരം ഉണ്ട്, എങ്കിലും വെള്ളനിറത്തിൽ പൂക്കൾ ഉണ്ടാകുന്നവയും നീലയിൽ കറുപ്പ് നിറം ചേർന്നിട്ടുള്ളയുമാണ്‌ സാധാരണ കേരളത്തിൽ കാണപ്പെടുന്നത്. എങ്കിലും ഇളം നീലനിറത്തിൽ പുഷ്പിക്കുന്ന ഉമ്മത്തിനാണ്‌ ഔഷധമൂല്യം കൂടുതലെന്ന് കരുതുന്നു.

ഉമ്മത്തിന്റെ കായ് കള്ള്, കഞ്ചാവ്,റാക്ക് തുടങ്ങിയ ലഹരി വസ്തുക്കൾക്ക് അമിത ലഹരിയുണ്ടാക്കാൻ ചേർക്കുന്നു. ശ്വാസംമുട്ടലിന്‌ പരിഹാരമായി ഉമ്മത്തില ഉണക്കിപ്പൊടിച്ചത് ചുരുട്ടി ചുരുട്ട് പോലെ വലിച്ചാൽ ആശ്വാസം ലഭിക്കും. പക്ഷേ ഈ പ്രവൃത്തി അമിതമായാൽ തലചുറ്റൽ, ഛർദ്ദിതുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാക്കും. താരൻ, കഷണ്ടി, മുടികൊഴിച്ചിൽ എന്നീ അസുഖങ്ങൾക്ക് ഉമ്മത്തിലയിട്ട് എണ്ണകാച്ചിതേക്കുന്നത് നല്ലതാണ്‌. ഉമ്മത്തിൻ കായ ശുദ്ധിചെയ്ത് (ശുദ്ധിയാക്കുന്നതിനായി ഒഴുകുന്ന വെള്ളത്തിൽ ഉമ്മക്കായ കിഴികെട്ടി ഒരുമണിക്കൂറോളം ഇടുക) പനീനീരിൽ അരച്ച് ജനനേന്ദ്രിയത്തിൽ പുരട്ടിയാൽ ഉത്തേജനം ലഭിക്കും. കൂടാതെ ശുദ്ധിചെയ്ത കായ് മഞ്ഞൾചേർത്ത് പനിനീർ ചാലിച്ച് അരച്ച് മുലകളിൽ പുരട്ടിയാൽ മുലപ്പാൽ അധികം സ്രവിക്കുന്നത് തടയാൻ കഴിയും.

അതുപോലെ പല്ലുവേദനയ്ക്ക് കായ് പൊടിച്ച് ഗൂളികരൂപത്തിലാക്കി വേദയുള്ള സ്ഥലത്ത് വച്ചാൽ പല്ലുവേദന ശമിക്കുന്നതാണ്‌. പേൻ, ഈര്‌, താരൻ തുടങ്ങിയവയ്ക്ക് ഉമ്മത്തില ഇടിച്ചുപിഴിഞ്ഞ നീരിൽ‍ കായ് അരച്ചുപുരട്ടിയാൽ മതിയാകും.

പേപ്പട്ടി വിഷത്തിനു ഉപയോഗിക്കുന്ന ഔഷധമാണ്

താളക തൈലത്തിലും കനകാസവത്തിലും ഒരു ചേരുവയാണ്



--


--
Thanks & Regards

SHYJITH M

No comments:

Post a Comment